നിങ്ങളൊരു ഡെവലപ്പറാണോ?
നിങ്ങളുടെ Chrome ആപ്പുകൾ പ്രസിദ്ധീകരിക്കുക2024 ജനുവരി 27-ന് ഞങ്ങളുടെ സേവന നിബന്ധനകൾ അപ്ഡേറ്റ് ചെയ്തു. കൂടുതൽ വിശദാംശങ്ങൾക്ക്, പ്രധാന മാറ്റങ്ങളുടെ സംഗ്രഹം ഞങ്ങൾ താഴെ നൽകിയിട്ടുമുണ്ട്.
1.1 Google Chrome വെബ് സ്റ്റോർ (“വെബ് സ്റ്റോർ”) ഉപയോഗിക്കുന്നതിലൂടെ, https://policies.google.com/terms -ൽ ഉള്ള Google സേവന നിബന്ധനകൾ, https://policies.google.com/privacy -ൽ ഉള്ള Google സ്വകാര്യതാ നയം, ഈ വെബ് സ്റ്റോർ സേവന നിബന്ധനകൾ (ഒരുമിച്ച് “നിബന്ധനകൾ” എന്ന് വിളിക്കുന്നു) എന്നിവ പാലിക്കാൻ ബാധ്യതയുണ്ടെന്ന് നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
1.2 Google Chrome-ന്റെ ഉപയോഗവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ (Google Chrome-ന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് സൃഷ്ടിച്ചതും വെബ് സ്റ്റോർ മുഖേന വിതരണം ചെയ്തതുമായ സോഫ്റ്റ്വെയർ, ഉള്ളടക്കം, ഡിജിറ്റൽ ഉൽപ്പന്നങ്ങൾ എന്ന് നിർവചിച്ചിരിക്കുന്നു) ബ്രൗസ് ചെയ്യാനും കണ്ടെത്താനും ഡൗൺലോഡ് ചെയ്യാനും നിങ്ങൾക്ക് വെബ് സ്റ്റോർ ഉപയോഗിക്കാം. ഇവയിൽ ചില ഉൽപ്പന്നങ്ങൾ നൽകുന്നത് Google ആണെങ്കിലും മറ്റുള്ളവ Google-മായി ബന്ധമില്ലാത്ത മൂന്നാം കക്ഷികൾ ലഭ്യമാക്കുന്നതാകാം. Google-ൽ നിന്നല്ലാതെ മറ്റേതെങ്കിലും ഉറവിടങ്ങളിൽ നിന്ന് വെബ് സ്റ്റോറിൽ ലഭ്യമായിട്ടുള്ള ഏതൊരു ഉൽപ്പന്നത്തിനും Google ഉത്തരവാദിയായിരിക്കില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു.
1.3 (1) അംഗീകരിക്കുക അല്ലെങ്കിൽ സമ്മതിക്കുക ഓപ്ഷനുകൾ കാണിച്ചിരിക്കുന്നയിടത്ത് അതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെയോ (2) വെബ് സ്റ്റോർ ആപ്പോ വെബ് സേവനമോ ഉപയോഗിക്കുന്നതിലൂടെയോ നിങ്ങൾ നിബന്ധനകൾ സമ്മതിക്കുന്നു.
1.4 വെബ് സ്റ്റോർ ഉപയോഗിക്കാൻ നിങ്ങൾക്ക് 13 വയസ്സോ അതിൽക്കൂടുതലോ പ്രായം ഉണ്ടായിരിക്കണം. നിങ്ങളുടെ പ്രായം 13-നും 18-നും ഇടയ്ക്കാണെങ്കിൽ, വെബ് സ്റ്റോർ ഉപയോഗിക്കാൻ രക്ഷിതാവിന്റെയോ നിയമപരമായ രക്ഷിതാവിന്റെയോ അനുമതി ഉണ്ടായിരിക്കണം.
2.1 Google നിങ്ങൾക്കോ ഉപയോക്താക്കൾക്കോ വെബ് സ്റ്റോർ (അല്ലെങ്കിൽ വെബ് സ്റ്റോറിലെ ഏതെങ്കിലും ഫീച്ചറുകൾ) നൽകുന്നത് നിങ്ങളെ മുൻകൂട്ടി അറിയിക്കാതെ, Google-ന്റെ മാത്രം പൂർണ്ണ വിവേചനാധികാരത്തിൽ (സ്ഥിരമായോ താൽക്കാലികമായോ) അവസാനിപ്പിച്ചേക്കാം എന്ന് നിങ്ങൾ സമ്മതിക്കുന്നു.
2.2 നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്സസ് Google പ്രവർത്തനരഹിതമാക്കുകയാണെങ്കിൽ, വെബ് സ്റ്റോർ, നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ അല്ലെങ്കിൽ അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന ഏതെങ്കിലും ഫയലുകളോ മറ്റ് ഉൽപ്പന്നങ്ങളോ ആക്സസ് ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടഞ്ഞേക്കാമെന്ന് നിങ്ങൾ സമ്മതിക്കുന്നു.
2.3 വെബ് സ്റ്റോറിന്റെ ഉപയോഗത്തിനും പ്രവർത്തനത്തിനുമുള്ള പിന്തുണ (ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള രീതികൾ ഉൾപ്പെടെ) വെബ് സ്റ്റോർ ആപ്പിന്റെ ഉപയോക്തൃ ഇന്റർഫേസിൽ Google ലഭ്യമാക്കിയിട്ടുണ്ട്. വെബ് സ്റ്റോറിൽ ഡെവലപ്പർമാർ വിതരണം ചെയ്ത ഉൽപ്പന്നങ്ങൾക്ക് Google, ഉപഭോക്തൃ പിന്തുണ നൽകുന്നതല്ല. ഓരോ ഡെവലപ്പർക്കും അവർ നൽകുന്ന ഉപഭോക്തൃ പിന്തുണയുടെ തലം നിർണ്ണയിക്കുന്നതിനുള്ള ഉത്തരവാദിത്തമുണ്ട്, നിങ്ങൾ അവരെ നേരിട്ട് ബന്ധപ്പെടണം.
3.1 വെബ് സ്റ്റോറിലെ ചില സേവനങ്ങൾ ആക്സസ് ചെയ്യാൻ, നിങ്ങളുടെ പേര്, ഇമെയിൽ വിലാസം, Google Account വിവരങ്ങൾ, വിലാസം, ബില്ലിംഗ് വിശദാംശങ്ങൾ എന്നിവ പോലെ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകേണ്ടിവരാം. Google-ലേക്ക് നൽകുന്ന അത്തരം വിവരങ്ങൾ കൃത്യവും ശരിയും അപ് ടു ഡേറ്റും ആണെന്ന് നിങ്ങൾ സമ്മതിക്കുന്നു.
3.2 (a) നിബന്ധനകൾ, (b) ഉചിതമായ അധികാര പരിധിയിൽ ബാധകമായ ഏതെങ്കിലും നിയമം, റെഗുലേഷൻ, അല്ലെങ്കിൽ പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുള്ള രീതികൾ അല്ലെങ്കിൽ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ അനുവദിക്കുന്ന ഉദ്ദേശ്യങ്ങൾക്ക് മാത്രമേ ഈ വെബ് സ്റ്റോർ ഉപയോഗിക്കൂ എന്ന് നിങ്ങൾ സമ്മതിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് കൊമേഴ്സ് വിഭാഗത്തിന്റെ എക്സ്പോർട്ട് അഡ്മിനിസ്ട്രേഷൻ ചട്ടങ്ങളും യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി വിഭാഗത്തിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ ഏർപ്പെടുത്തിയ ഉപരോധ പ്രോഗാമുകളും ഉൾപ്പെടെ എന്നാൽ ഇതിൽ മാത്രമായി പരിമിതപ്പെടുത്താതെ ബാധകമായ എല്ലാ എക്സ്പോർട്ട് നിയന്ത്രണങ്ങളും പാലിക്കുമെന്ന് നിങ്ങൾ സമ്മതിക്കുന്നു. വെബ് സ്റ്റോർ ഉപയോഗിക്കുന്നതിലൂടെ, യുഎസ് അല്ലെങ്കിൽ ബാധകമായ മറ്റ് എക്സ്പോർട്ട് നിയമങ്ങൾ പ്രകാരം എക്സ്പോർട്ടുകളോ സേവനങ്ങളോ ലഭിക്കുന്നതിൽ നിന്നും നിങ്ങളെ തടഞ്ഞിട്ടില്ല എന്ന് നിങ്ങൾ പ്രതിനിധീകരിക്കുകയും വാറണ്ടി നൽകുകയും ചെയ്യുന്നു. ഉൽപ്പന്നങ്ങളുടെ ഡൗൺലോഡ്, ഇൻസ്റ്റലേഷൻ, ഒപ്പം/അല്ലെങ്കിൽ ഉപയോഗം എന്നിവ സംബന്ധിച്ച് നിലവിലുള്ള എല്ലാ പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുമെന്ന് നിങ്ങൾ സമ്മതിക്കുന്നു.
3.3 Google-മായുള്ള പ്രത്യേക ഉടമ്പടി പ്രകാരം വ്യക്തമായ അനുവാദം ലഭിച്ചാലല്ലാതെ, Google നൽകിയിട്ടുള്ള ഇന്റർഫേസിലൂടെയല്ലാതെ മറ്റൊരു മാർഗ്ഗത്തിലൂടെയും വെബ് സ്റ്റോർ ആക്സസ് ചെയ്യില്ലെന്ന് (അല്ലെങ്കിൽ ആക്സസ് ചെയ്യാൻ ശ്രമിക്കില്ലെന്ന്) നിങ്ങൾ സമ്മതിക്കുന്നു. സ്വയമേവയുള്ള ഏതെങ്കിലും മാർഗ്ഗങ്ങളിലൂടെ (സ്ക്രിപ്റ്റുകൾ, ക്രോളറുകൾ അല്ലെങ്കിൽ സമാന സാങ്കേതികവിദ്യകൾ എന്നിവയുടെ ഉപയോഗം ഉൾപ്പെടെ) വെബ് സ്റ്റോർ ആക്സസ് ചെയ്യില്ലെന്നും (അല്ലെങ്കിൽ ആക്സസ് ചെയ്യാൻ ശ്രമിക്കില്ലെന്നും) വെബ് സ്റ്റോർ വെബ്സൈറ്റിൽ ഉള്ള എല്ലാ robots.txt ഫയലുകളിലും നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കുമെന്നും ഉറപ്പുനൽകുന്നു.
3.4 വെബ് സ്റ്റോറിൽ (അല്ലെങ്കിൽ വെബ് സ്റ്റോറുമായി കണക്റ്റ് ചെയ്തിട്ടുള്ള സെർവറുകളിലും നെറ്റ്വർക്കുകളിലും) ഇടപെടുന്നതോ അവയെ തടസ്സപ്പെടുത്തുന്നതോ ആയ യാതൊരു പ്രവർത്തനത്തിലും വ്യാപൃതരാകില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു. Google അല്ലെങ്കിൽ മറ്റേതെങ്കിലും മൂന്നാം കക്ഷി പ്രവർത്തിപ്പിക്കുന്ന സെർവറുകളുടെയോ നെറ്റ്വർക്കുകളുടെയോ വെബ്സൈറ്റുകളുടെയോ പ്രവർത്തനങ്ങളെ ബാധിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന രീതിയിൽ വെബ് സ്റ്റോറിൽ കാണുന്ന ഉൽപ്പന്നങ്ങളൊന്നും ഉപയോഗിക്കില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു.
3.5 Google-മായുള്ള പ്രത്യേക ഉടമ്പടി പ്രകാരം വ്യക്തമായ അനുവാദം ലഭിച്ചാലല്ലാതെ, ഒരു തരത്തിലുള്ള ഉദ്ദേശ്യങ്ങൾക്കായും വെബ് സ്റ്റോർ പുനർനിർമ്മിക്കുകയോ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുകയോ പകർത്തുകയോ വിൽക്കുകയോ വ്യാപാരം ചെയ്യുകയോ പുനർവിൽപ്പന നടത്തുകയോ ചെയ്യില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു. വെബ് സ്റ്റോറിലെ ഏതൊരു ഉൽപ്പന്നത്തിന്റെയും ഡെവലപ്പറുമായുള്ള പ്രത്യേക ഉടമ്പടി പ്രകാരം വ്യക്തമായ അനുവാദം ലഭിച്ചാലല്ലാതെ, അവ പുനർനിർമ്മിക്കുകയോ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുകയോ പകർത്തുകയോ വിൽക്കുകയോ വ്യാപാരം ചെയ്യുകയോ പുനർവിൽപ്പന നടത്തുകയോ ചെയ്യില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു.
3.6 നിബന്ധനകൾക്ക് കീഴിൽ വരുന്ന നിങ്ങളുടെ ബാദ്ധ്യതകളുടെ ഏതൊരു ലംഘനത്തിനും അതിന്റെ അനന്തരഫലങ്ങൾക്കും (Google-ന് ഉണ്ടായേക്കാവുന്ന ഏത് തരത്തിലുള്ള നഷ്ടമോ കേടുപാടോ ഉൾപ്പെടെ) വെബ് സ്റ്റോറിന്റെയും എല്ലാ ഉൽപ്പന്നങ്ങളുടെയും നിങ്ങളുടെ ഉപയോഗത്തിനും നിങ്ങൾ മാത്രമായിരിക്കും ഉത്തരവാദിയെന്ന് (Google-ന് നിങ്ങളോടോ ഏതെങ്കിലും മൂന്നാം കക്ഷിയോടോ ഉത്തരവാദിത്തമുണ്ടായിരിക്കില്ല എന്നും) നിങ്ങൾ സമ്മതിക്കുന്നു.
3.7 ഉൽപ്പന്നങ്ങളിലെ ബാധകമായ എല്ലാ ബൗദ്ധിക സ്വത്തവകാശങ്ങളും ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുത്താതെ വെബ് സ്റ്റോറിലും വെബ് സ്റ്റോർ വഴി ലഭ്യമായ ഉൽപ്പന്നങ്ങളിലുള്ള എല്ലാ അവകാശവും ഉടമസ്ഥാവകാശവും താൽപ്പര്യവും Google-നും ഒപ്പം/അല്ലെങ്കിൽ മൂന്നാം കക്ഷികൾക്കും മാത്രമായിരിക്കുമെന്ന് നിങ്ങൾ സമ്മതിക്കുന്നു. പേറ്റന്റ് നിയമം, പകർപ്പവകാശ നിയമം, വ്യാപാര രഹസ്യ നിയമം, ട്രേഡ്മാർക്ക് നിയമം, അന്യായ മത്സര നിയമം, ലോകമെമ്പാടുമുള്ള മറ്റ് ഉടമസ്ഥാവകാശങ്ങൾ എന്നിവയ്ക്ക് കീഴിൽ നിലവിലുള്ള എല്ലാ അവകാശങ്ങളും എന്നാണ് "ബൗദ്ധിക സ്വത്തവകാശം" എന്നതിലൂടെ അർത്ഥമാക്കുന്നത്. നിങ്ങൾ ഇനിപ്പറയുന്നവ ചെയ്യില്ലെന്നും ചെയ്യാൻ ഏതെങ്കിലും മൂന്നാം കക്ഷിയെ അനുവദിക്കില്ലെന്നും സമ്മതിക്കുന്നു, (i) മറിച്ചൊരു അനുമതി ഇല്ലാതെ ഉൽപ്പന്നങ്ങൾ പകർത്തുക, വിൽക്കുക, ലൈസൻസ് നൽകുക, വിതരണം ചെയ്യുക, കൈമാറുക, പരിഷ്കരിക്കുക, പൊരുത്തപ്പെടുത്തുക, വിവർത്തനം ചെയ്യുക, അനുമാനാത്മക സൃഷ്ടി നിർമ്മിക്കുക, ഡീകംപൈൽ ചെയ്യുക, റിവേഴ്സ് എഞ്ചിനീയറിംഗ് നടത്തുക, അസംബിൾ ചെയ്തത് മാറ്റുക അല്ലെങ്കിൽ മറ്റ് രീതിയിൽ ഉൽപ്പന്നങ്ങളിൽ നിന്ന് സോഴ്സ് കോഡ് വേർതിരിച്ചെടുക്കുക, (ii) ഉൽപ്പന്നത്തിലെ ഏതെങ്കിലും ഫംഗ്ഷൻ (ഡിജിറ്റൽ അവകാശ മാനേജ്മെന്റ് അല്ലെങ്കിൽ ഫോർവേഡ് ലോക്ക് പ്രവർത്തനം ഉൾപ്പെടെ പരിമിതികളില്ലാതെ) നൽകിയിരിക്കുന്നതോ വിന്യസിച്ചിരിക്കുന്നതോ നടപ്പാക്കിയിരിക്കുന്നതോ ആയ സുരക്ഷയെയോ ഉള്ളടക്ക ഉപയോഗത്തെയോ മറികടക്കുകയോ പരാജയപ്പെടുത്തുകയോ ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനം, (iii) ഏതെങ്കിലും നിയമമോ മൂന്നാം കക്ഷി അവകാശങ്ങളോ ലംഘിച്ചുകൊണ്ട് ഉള്ളടക്കം ആക്സസ് ചെയ്യാനോ പകർത്താനോ കൈമാറാനോ ട്രാൻസ്കോഡ് ചെയ്യാനോ വീണ്ടും പ്രക്ഷേപണം ചെയ്യാനോ ഉൽപ്പന്നം ഉപയോഗിക്കുക, അല്ലെങ്കിൽ (iv) ഉൽപ്പന്നങ്ങളിൽ ചേർത്തിട്ടുള്ളതോ അടങ്ങിയിട്ടുള്ളതോ ആയ Google-ന്റെയോ ഏതെങ്കിലും മൂന്നാം കക്ഷിയുടെയോ പകർപ്പവകാശ അറിയിപ്പുകൾ, ട്രേഡ്മാർക്കുകൾ അല്ലെങ്കിൽ മറ്റ് ഉടമസ്ഥാവകാശ അറിയിപ്പുകൾ എന്നിവ നീക്കം ചെയ്യുകയോ മറച്ചു വയ്ക്കുകയോ വ്യത്യാസപ്പെടുത്തുകയോ ചെയ്യുക.
3.8 വെബ് സ്റ്റോറിൽ നിന്നുള്ള ഏതെങ്കിലും അല്ലെങ്കിൽ എല്ലാ ഉൽപ്പന്നങ്ങളും പ്രീ-സ്ക്രീൻ ചെയ്യുന്നതിനോ അവലോകനം ചെയ്യുന്നതിനോ ഫ്ലാഗ് ചെയ്യുന്നതിനോ ഫിൽട്ടർ ചെയ്യുന്നതിനോ പരിഷ്കരിക്കുന്നതിനോ നിരസിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള അവകാശം Google-ൽ നിക്ഷിപ്തമാണ് (എന്നാൽ ബാദ്ധ്യതയൊന്നും ഉണ്ടായിരിക്കുന്നതല്ല). എന്നിരുന്നാലും, വെബ് സ്റ്റോർ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് നിന്ദ്യമോ അസഭ്യകരമോ അധിക്ഷേപകരമോ ആയി തോന്നുന്ന ഉള്ളടക്കങ്ങൾ കാണേണ്ടിവരുമെന്നും നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലാണ് വെബ് സ്റ്റോർ ഉപയോഗിക്കുന്നതെന്നും നിങ്ങൾ സമ്മതിക്കുന്നു.
3.9 മടക്കി നൽകൽ: വെബ് സ്റ്റോറിൽ നിന്ന് വാങ്ങിയ (ഡൗൺലോഡ് ചെയ്തതല്ല) എല്ലാ ഉൽപ്പന്നങ്ങൾക്കും ബാധകമായ നിരക്കിന്റെ സമ്പൂർണ റീഫണ്ട് ലഭിക്കുന്നതിന്, ഇനം വാങ്ങി 30 മിനിറ്റ് വരെ നിങ്ങൾക്ക് അത് മടക്കി നൽകാൻ സമയമുണ്ട്. നൽകിയ ഉൽപ്പന്നം ഒരു തവണ മാത്രമേ മടക്കി നൽകാനാകൂ, അതേ ഉൽപ്പന്നം തന്നെ പിന്നീട് വീണ്ടും വാങ്ങുകയാണെങ്കിൽ, അത് മടക്കി നൽകാനാകില്ല. ഉൽപ്പന്നം മടക്കി നൽകുന്നതിനുള്ള ഓപ്ഷൻ ലഭ്യമായ ഇടങ്ങളിൽ, വെബ് സ്റ്റോർ ഉപയോക്തൃ ഇന്റർഫേസിലൂടെ അത് നിങ്ങൾക്ക് ലഭ്യമാക്കും.
3.10 പണം തിരികെ നൽകലും ബില്ലിംഗ് തർക്കങ്ങളും: വെബ് സ്റ്റോറിൽ നിന്നുള്ള വാങ്ങലുകളുമായി ബന്ധപ്പെട്ട ബില്ലിംഗ് തർക്കങ്ങൾക്ക് Google ഉത്തരവാദിയായിരിക്കില്ല. എല്ലാ ബില്ലിംഗ് പ്രശ്നങ്ങളും, തർക്കത്തിലുള്ള ഡെവലപ്പറെയോ പേയ്മെന്റ് പ്രോസസറെയോ ക്രെഡിറ്റ് കാർഡ് കമ്പനിയെയോ (അനുയോജ്യമായത് പ്രകാരം) അറിയിക്കേണ്ടതാണ്.
3.11 റേറ്റിംഗുകൾ, റിവ്യൂകൾ, പിന്തുണാ പ്രശ്നങ്ങൾ എന്നിവ പോസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച നയങ്ങൾ: റേറ്റിംഗുകളും റിവ്യൂകളും സഹായകരവും വിശ്വസ്തവുമായിരിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്. Chrome വെബ് സ്റ്റോറിലെ ഉള്ളടക്കം റിവ്യൂ ചെയ്യുന്നത്, സഹായകരമായ ഫീഡ്ബാക്ക് പങ്കിടുന്നതിനും മികച്ച ഉള്ളടക്കവും സേവനങ്ങളും കണ്ടെത്തുന്നതിന് മറ്റ് Chrome വെബ് സ്റ്റോർ ഉപയോക്താക്കളെ സഹായിക്കുന്നതിനുമുള്ള മികച്ച മാർഗമാണ്.
റേറ്റിംഗുകൾക്കും റിവ്യൂകൾക്കുമായുള്ള Chrome വെബ് സ്റ്റോറിന്റെ നയങ്ങൾ താഴെ നൽകിയിരിക്കുന്നു. നിന്ദ്യമായതോ ഈ നയങ്ങൾ ലംഘിക്കുന്നതോ ആയ റിവ്യൂകളും കമന്റുകളും സ്വയമേവയുള്ള അവലോകനവും മനുഷ്യർ ചെയ്യുന്ന അവലോകനവും നടത്തി നീക്കം ചെയ്യപ്പെടാവുന്നതാണ്, അവ ആവർത്തിച്ചോ ഗുരുതരമായോ ലംഘിക്കുന്ന ആർക്കും Chrome വെബ് സ്റ്റോറിൽ പോസ്റ്റ് ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടേക്കാം. പ്രശ്നം പരിഹരിക്കാൻ നിങ്ങൾ ഒരു പുനരവലോകനം സമർപ്പിച്ചില്ലെങ്കിൽ നീക്കം ചെയ്യലുകൾ അനിശ്ചിതകാലത്തേക്കായിരിക്കും. എടുക്കുന്ന നടപടികൾ ഡിഫോൾട്ടായി, ആഗോളമായി ബാധകമാകും. നിങ്ങൾക്കെതിരെയെടുക്കുന്ന നടപടി പ്രാദേശിക നിയന്ത്രണത്തിന് വിധേയമാണെങ്കിൽ, ആ വസ്തുത നിങ്ങളെ അറിയിക്കും.
3.11a സ്പാമും വ്യാജ റിവ്യൂകളും: റിവ്യൂ ചെയ്യുന്ന ഉള്ളടക്കമോ സേവനമോ സംബന്ധിച്ച നിങ്ങളുടെ അനുഭവം പ്രതിഫലിപ്പിക്കുന്നതായിരിക്കണം നിങ്ങളുടെ റിവ്യൂകൾ.
3.11b വിഷയ സംബന്ധിയല്ലാത്ത റിവ്യൂകൾ: റിവ്യൂകൾ, നിങ്ങൾ റിവ്യൂ ചെയ്യുന്ന ഉള്ളടക്കം, സേവനം, അനുഭവം എന്നിവയ്ക്ക് പ്രസക്തമായതും ആ വിഷയത്തെക്കുറിച്ചുള്ളതും ആയിരിക്കണം.
3.11c പരസ്യം: റിവ്യൂകൾ ഉപയോഗപ്രദമായിരിക്കണം, നിങ്ങൾ റിവ്യൂ ചെയ്യുന്ന ഉള്ളടക്കമോ സേവനമോ അല്ലാതെ മറ്റെന്തെങ്കിലും പ്രമോട്ട് ചെയ്യുകയാണെങ്കിൽ അവ ഉപയോഗപ്രദമല്ല.
3.11d താൽപ്പര്യങ്ങളിലെ വെെരുദ്ധ്യം: റിവ്യൂകൾ ഏറ്റവും മൂല്യവത്താകുന്നത് അവ യഥാർത്ഥവും നിഷ്പക്ഷവും ആകുമ്പോഴാണ്. സാമ്പത്തിക നേട്ടം മുന്നിൽ കാണാതെ റിവ്യൂ എഴുതുന്നവരാണ് അവ എഴുതേണ്ടത്.
3.11e പകർപ്പവകാശമുള്ള ഉള്ളടക്കം: റിവ്യൂകൾ നിങ്ങളുടേതായിരിക്കണം, കൂടാതെ നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രതിഫലിക്കുകയും വേണം.
3.11f വ്യക്തിപരവും രഹസ്യാത്മകവുമായ വിവരങ്ങൾ: റിവ്യൂകൾ അനുഭവങ്ങൾ പങ്കിടാൻ ഉദ്ദേശിച്ചുള്ളതാണ്, കൂടാതെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ നിങ്ങൾക്ക് ഒരു കാര്യത്തെക്കുറിച്ച് എന്ത് തോന്നുന്നുവെന്നത് പ്രകടിപ്പിക്കാനാകും.
3.11g നിയമവിരുദ്ധമായ ഉള്ളടക്കം: നിങ്ങളുടെ റിവ്യൂകൾ നിയമത്തിനും നിങ്ങൾ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും നിബന്ധനകൾക്കും നിയമപരമായ കരാറുകൾക്കും അനുസൃതമായിരിക്കണം.
3.11h ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം: Chrome വെബ് സ്റ്റോർ വിശാലമായ പ്രേക്ഷകരെ ഉദ്ദേശിച്ചുള്ളതാണ്, റിവ്യൂകൾ അത് പ്രതിഫലിപ്പിക്കേണ്ടതുണ്ട്.
3.11i വിദ്വേഷ പ്രസംഗം: Chrome വെബ് സ്റ്റോർ എല്ലാ ആളുകൾക്കും വേണ്ടിയുള്ളതാണ്, റിവ്യൂകൾ അത് പ്രതിഫലിപ്പിക്കേണ്ടതുണ്ട്.
3.11j നിന്ദ്യമായ റിവ്യൂകൾ: Chrome വെബ് സ്റ്റോർ വിനോദത്തിനും വിവരങ്ങൾ നൽകുന്നതിനും വേണ്ടിയുള്ളതാണ്, ആക്രമണം നടത്താനും നിന്ദിക്കാനുമുള്ളതല്ല.
4.1 ചില ഉൽപ്പന്നങ്ങളിൽ (Google അല്ലെങ്കിൽ മൂന്നാം കക്ഷികൾ വികസിപ്പിച്ചത്) മറ്റ് Google ഉൽപ്പന്നങ്ങളുമായും സേവനങ്ങളുമായും ബന്ധപ്പെട്ട ഫീച്ചറുകൾ അടങ്ങിയിരിക്കാം. അതിനനുസരിച്ച്, ആ ഉൽപ്പന്നങ്ങളിലെയും സേവനങ്ങളിലെയും നിങ്ങളുടെ അത്തരം ഫീച്ചറുകളുടെ ഉപയോഗം നിയന്ത്രിക്കുന്നത് https://policies.google.com/terms -ൽ ഉള്ള Google-ന്റെ സേവന നിബന്ധനകളും https://policies.google.com/privacy -ൽ ഉള്ള Google-ന്റെ സ്വകാര്യതാ നയവും ബാധകമായ Google സേവനാധിഷ്ടിത സേവന നിബന്ധനകളും സ്വകാര്യതാ നയവും ആണ്.
4.2 Google വികസിപ്പിച്ച ഉൽപ്പന്നങ്ങളുടെ ഉപയോഗം ഈ വെബ് സ്റ്റോർ സേവന നിബന്ധനകളുടെ വിഭാഗം 8 പ്രകാരം നിയന്ത്രിച്ചിരിക്കുന്നു (Google വികസിപ്പിച്ച ഉൽപ്പന്നങ്ങൾക്കായുള്ള അധിക അന്തിമ ഉപയോക്തൃ നിബന്ധനകൾ) .
നിങ്ങൾ ഏതെങ്കിലും ഉൽപ്പന്നങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും ഇൻസ്റ്റാൾ ചെയ്യുന്നതും ഉപയോഗിക്കുന്നതും ഈ നിബന്ധനകൾ ലംഘിക്കുന്നതും ഉൾപ്പെടെ, വെബ് സ്റ്റോർ ഉപയോഗിക്കുന്നതിൽ നിന്ന് ഉണ്ടാകുന്ന നഷ്ടങ്ങൾ, ബാദ്ധ്യതകൾ, കേടുപാടുകൾ, ചെലവുകൾ (ന്യായമായ അറ്റോണി ഫീസ് ഉൾപ്പെടെ) എന്നിവയിൽ നിന്നും എല്ലാ ക്ലെയിമുകളിൽ നിന്നും നടപടികളിൽ നിന്നും നിയമ വ്യവഹാരങ്ങളിൽ നിന്നും വിധിന്യായങ്ങളിൽ നിന്നും നിയമം അനുശാസിക്കുന്ന പരമാവധി പരിധി വരെ, Google, അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ, അതിന്റെ ഡയറക്ടർമാർ, ഓഫീസർമാർ, ജീവനക്കാർ, ഏജന്റുമാർ എന്നിവരെ പരിരക്ഷിക്കുമെന്നും നഷ്ടമേൽപ്പിക്കാതെ സംരക്ഷിക്കുമെന്നും ഹാനികരമാകാതെ നിലനിർത്തുമെന്നും നിങ്ങൾ സമ്മതിക്കുന്നു.
വെബ് സ്റ്റോറോ മറ്റെന്തെങ്കിലും ഉൽപ്പന്നങ്ങളോ ആണവ കേന്ദ്രങ്ങൾ, ജീവൻ രക്ഷാ സംവിധാനങ്ങൾ, അടിയന്തര ആശയവിനിമയങ്ങൾ, എയർക്രാഫ്റ്റ് നാവിഗേഷൻ അല്ലെങ്കിൽ ആശയവിനിമയ സംവിധാനങ്ങൾ, എയർ ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കോ ഉൽപ്പന്നങ്ങളുടെ പരാജയം മരണത്തിലേക്കോ വ്യക്തിപരമായ പരുക്കിലേക്കോ ഗുരുതരമായ ശാരീരിക അല്ലെങ്കിൽ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്കോ നയിച്ചേക്കാവുന്ന അത്തരത്തിലുള്ള മറ്റേതെങ്കിലും പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കാൻ ഉദ്ദേശിച്ചിട്ടുള്ളവയല്ല.
7.1 ഈ നിബന്ധനകൾ നിങ്ങളും Google-ഉം തമ്മിലുള്ള പൂർണ്ണമായ നിയമപരമായ ഉടമ്പടി രൂപവൽക്കരിക്കുന്നു, നിങ്ങൾ വെബ് സ്റ്റോറും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നതിനെ ഇത് നിയന്ത്രിക്കുകയും വെബ് സ്റ്റോറും ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് മുമ്പ് നിങ്ങൾക്ക് Google-മായി ഉണ്ടായിരുന്ന എല്ലാ ഉടമ്പടികളെയും മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നു.
7.2 Google മാതൃസ്ഥാപനമായിട്ടുള്ള കമ്പനികളുടെ ഗ്രൂപ്പിലെ ഓരോ അംഗവും ഈ നിബന്ധനകളുടെ മൂന്നാം കക്ഷി ഗുണഭോക്താക്കളായിരിക്കുമെന്നും ഈ നിബന്ധനകളിൽ അവർക്ക് പ്രയോജനപ്പെടുന്ന (അല്ലെങ്കിൽ അവർക്ക് അനുകൂലമായ അവകാശങ്ങളുള്ള) ഏതു വകുപ്പും നേരിട്ട് നടപ്പാക്കാനും അതിൽ ആശ്രയിക്കാനും അത്തരം മറ്റ് കമ്പനികൾക്ക് അവകാശമുണ്ടെന്നും നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഇതല്ലാതെ, മറ്റൊരു വ്യക്തിയോ കമ്പനിയോ ഈ നിബന്ധനകളുടെ മൂന്നാംകക്ഷി ഗുണഭോക്താക്കളായിരിക്കില്ല.
7.3 ഏത് അധികാരപരിധിക്കുള്ളിലും നിരോധന ഉത്തരവ് പ്രകാരമുള്ള പരിഹാരത്തിന് (അല്ലെങ്കിൽ സമാന രീതിയിലുള്ള അടിയന്തര നിയമനടപടിക്ക്) അപേക്ഷിക്കാൻ Google-ന് അനുവാദമുണ്ടായിരിക്കുമെന്ന് നിങ്ങൾ സമ്മതിക്കുന്നു.
8.1 ഏതെങ്കിലും ഉൽപ്പന്നം അല്ലെങ്കിൽ അതിന്റെ ഭാഗങ്ങൾ (“ഉൽപ്പന്നം) ഡൗൺലോഡോ ഇൻസ്റ്റാളോ ചെയ്യുന്നതിലൂടെയോ ഉപയോഗിക്കുന്നതിലൂടെയോ, https://policies.google.com/terms -ൽ ഉള്ള Google സേവന നിബന്ധനകൾ, https://policies.google.com/privacy -ൽ ഉള്ള Google സ്വകാര്യതാ നയം എന്നിവ പാലിക്കാൻ ബാധ്യതയുണ്ടെന്ന് നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
അതുപോലെ, ഏതെങ്കിലും ഉൽപ്പന്നം ഡൗൺലോഡോ ഇൻസ്റ്റാളോ ചെയ്യുന്നതിലൂടെയോ ഉപയോഗിക്കുന്നതിലൂടെയോ ഇനിപ്പറയുന്ന അധിക നിബന്ധനകളും വ്യവസ്ഥകളും ("നിബന്ധനകളും വ്യവസ്ഥകളും") നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
8.2 ഉൽപ്പന്നങ്ങളിലെ അത്തരം ഫീച്ചറുകളുടെ ഉപയോഗം നിയന്ത്രിക്കുന്നത് https://www.google.com/chrome/terms/ -ൽ ഉള്ള Google Chrome, Chrome OS അധിക സേവന നിബന്ധനകളും https://www.google.com/chrome/privacy/ -ൽ ഉള്ള Chrome സ്വകാര്യതാ അറിയിപ്പും ബാധകമായ എല്ലാ Google സേവനാധിഷ്ടിത സേവനനിബന്ധനകളും സ്വകാര്യതാ നയവും ആണ്, ഇവ കാലാകാലങ്ങളിൽ അറിയിപ്പൊന്നും കൂടാതെ അപ്ഡേറ്റ് ചെയ്യപ്പെടാം. ഉൽപ്പന്നം ഉപയോഗിക്കുന്നത് തുടരുന്നതിലൂടെ, ഈ നിബന്ധനകളും വ്യവസ്ഥകളും ഈ ഖണ്ഡികയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മറ്റ് നിബന്ധനകളും അംഗീകരിക്കുന്നുവെന്ന് നിങ്ങൾ സമ്മതിക്കുന്നു. നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, ഉൽപ്പന്നം ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക.
8.3 ഈ ഉൽപ്പന്നവും അനുബന്ധ മെറ്റീരിയലുകളും ഡോക്യുമെന്റേഷനും പൂർണ്ണമായും സ്വകാര്യ ഫണ്ടുകൾ ഉപയോഗിച്ച് വികസിപ്പിച്ചതാണ്. ഉൽപ്പന്നത്തിന്റെ ഉപയോക്താവ് അമേരിക്കൻ ഗവൺമെന്റിന്റെ ഒരു ഏജൻസിയോ വിഭാഗമോ ജീവനക്കാരോ മറ്റ് എന്റിറ്റിയോ ആണെങ്കിൽ, സാങ്കേതിക ഡാറ്റയോ മാനുവലുകളോ ഉൾപ്പെടെ ഉൽപ്പന്നത്തിന്റെ ഉപയോഗം, ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കൽ, പുനർനിർമ്മാണം, റിലീസ് ചെയ്യൽ, പരിഷ്കരിക്കൽ, വെളിപ്പെടുത്തൽ, കൈമാറൽ എന്നിവയെല്ലാം ഈ നിബന്ധനകളിലും വ്യവസ്ഥകളിലും അടങ്ങിയിരിക്കുന്ന നിബന്ധനകൾ, വ്യവസ്ഥകൾ, കരാറുകൾ എന്നിവ പ്രകാരം നിയന്ത്രിച്ചിരിക്കുന്നു. സിവിലിയൻ ഏജൻസികൾക്കുള്ള ഫെഡറൽ അക്വിസിഷൻ റെഗുലേഷൻ 12.212-ഉം മിലിട്ടറി ഏജൻസികൾക്കുള്ള ഡിഫെൻസ് ഫെഡറൽ അക്വിസിഷൻ റെഗുലേഷൻ സപ്ലിമെന്റ് 227.7202-ഉം അനുസരിച്ച് ഉൽപ്പന്നത്തിന്റെ ഉപയോഗം ഈ നിബന്ധനകളും വ്യവസ്ഥകളും പ്രകാരം കൂടുതലായി നിയന്ത്രിച്ചിരിക്കുന്നു.
8.4 കാലാകാലങ്ങളിൽ, ഒരു ഉൽപ്പന്നം Google ഡെവലപ്പർ നിബന്ധനകളോ നിയമപരമായ മറ്റ് ഉടമ്പടികളോ നിയമങ്ങളോ നിയന്ത്രണങ്ങളോ നയങ്ങളോ ലംഘിക്കുന്നുവെന്ന് Google കണ്ടെത്തിയേക്കാം. അത്തരം ഒരു സാഹചര്യത്തിൽ Google-ന് അതിന്റെ സ്വന്തം വിവേചനാധികാരത്തിൽ നിങ്ങളുടെ സിസ്റ്റത്തിൽ നിന്ന് അത്തരം ഉൽപ്പന്നങ്ങൾ വിദൂരമായി പ്രവർത്തനരഹിതമാക്കാനോ നീക്കംചെയ്യാനോ ഉള്ള അവകാശം ഉണ്ട്. ബഗ് പരിഹരിക്കൽ അല്ലെങ്കിൽ മെച്ചപ്പെട്ട ഫംഗ്ഷനുകൾ ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുത്താതെ, ഉൽപ്പന്നങ്ങൾക്ക് അപ്ഡേറ്റുകൾ ലഭ്യമാണോ എന്നറിയാൻ Google Chrome കാലാകാലങ്ങളിൽ വിദൂര സെർവറുകൾ ഉപയോഗിച്ച് പരിശോധിച്ചേക്കാം. നിങ്ങളുടെ ബ്രൗസറിൽ ഈ ഫംഗ്ഷൻ ഉണ്ടെങ്കിൽ, ചില സാഹചര്യങ്ങളിൽ നിങ്ങളെ മുൻകൂട്ടി അറിയിക്കാതെ അത്തരം അപ്ഡേറ്റുകൾ സ്വയമേവ അഭ്യർത്ഥിക്കുമെന്നും ഡൗൺലോഡ് ചെയ്യുമെന്നും ഇൻസ്റ്റാൾ ചെയ്യുമെന്നും നിങ്ങൾ സമ്മതിക്കുന്നു.
8.5 നിങ്ങൾ അല്ലെങ്കിൽ Google അവസാനിപ്പിക്കുന്നതുവരെ ഈ നിബന്ധനകളും വ്യവസ്ഥകളും ചുവടെ മുന്നോട്ട് വച്ചിരിക്കുന്നത് പോലെ തുടർന്നും ബാധകമാകും. നിങ്ങളുടെ സിസ്റ്റത്തിൽ നിന്നോ ഉപകരണത്തിൽ നിന്നോ ഉൽപ്പന്നം പൂർണ്ണമായും ശാശ്വതമായി ഇല്ലാതാക്കിക്കൊണ്ട് എപ്പോൾ വേണമെങ്കിലും ഈ നിബന്ധനകളും വ്യവസ്ഥകളും അവസാനിപ്പിക്കാം. ഈ നിബന്ധകളുടെയും വ്യവസ്ഥകളുടെയും ഏതെങ്കിലും വ്യവസ്ഥകൾ പാലിക്കാൻ നിങ്ങൾക്കായില്ലെങ്കിൽ, Google-ൽ നിന്നോ ഏതെങ്കിലും മൂന്നാം കക്ഷിയിൽ നിന്നോ മുൻകൂർ അറിയിപ്പൊന്നുമില്ലാതെ, നിങ്ങളുടെ ഈ അവകാശങ്ങളെ സ്വയമേവ ഉടൻ നിർത്തലാക്കും. അത്തരം സാഹചര്യങ്ങളിൽ, നിങ്ങൾ ഉടൻ തന്നെ ഉൽപ്പന്നം ഇല്ലാതാക്കണം.
8.6 നിങ്ങൾ ഏതെങ്കിലും ഉൽപ്പന്നങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും ഇൻസ്റ്റാൾ ചെയ്യുന്നതും ഈ നിബന്ധനകളും വ്യവസ്ഥകളും ലംഘിക്കുന്നതും ഉൾപ്പെടെ ഉൽപ്പന്നം ഉപയോഗിക്കുന്നതിൽ നിന്ന് ഉണ്ടാകുന്ന നഷ്ടങ്ങൾ, ബാദ്ധ്യതകൾ, കേടുപാടുകൾ, ചെലവുകൾ (ന്യായമായ അറ്റോണി ഫീസ് ഉൾപ്പെടെ) എന്നിവയിൽ നിന്നും എല്ലാ ക്ലെയിമുകളിൽ നിന്നും നടപടികളിൽ നിന്നും നിയമ വ്യവഹാരങ്ങളിൽ നിന്നും വിധിന്യായങ്ങളിൽ നിന്നും നിയമം അനുശാസിക്കുന്ന പരമാവധി പരിധി വരെ, Google, അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ, അതിന്റെ ഡയറക്ടർമാർ, ഓഫീസർമാർ, ജീവനക്കാർ, ഏജന്റുമാർ എന്നിവരെ പരിരക്ഷിക്കുമെന്നും നഷ്ടമേൽപ്പിക്കാതെ സംരക്ഷിക്കുമെന്നും ഹാനികരമാകാതെ നിലനിർത്തുമെന്നും നിങ്ങൾ സമ്മതിക്കുന്നു.
8.7 ഉൽപ്പന്നം, ആണവ കേന്ദ്രങ്ങൾ, ജീവൻ രക്ഷാ സംവിധാനങ്ങൾ, അടിയന്തര ആശയവിനിമയങ്ങൾ, എയർക്രാഫ്റ്റ് നാവിഗേഷൻ അല്ലെങ്കിൽ ആശയവിനിമയ സംവിധാനങ്ങൾ, എയർ ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കോ ഉൽപ്പന്നങ്ങളുടെ പരാജയം മരണത്തിലേക്കോ വ്യക്തിപരമായ പരുക്കിലേക്കോ ഗുരുതരമായ ശാരീരിക അല്ലെങ്കിൽ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്കോ നയിച്ചേക്കാവുന്ന അത്തരത്തിലുള്ള മറ്റേതെങ്കിലും പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല.
8.8 ഈ നിബന്ധനകളും വ്യവസ്ഥകളും വ്യക്തമായി പരാമർശിച്ച് ഉൾപ്പെടുത്തിയിട്ടുള്ള മറ്റേതെങ്കിലും നിബന്ധനകളും ഉൽപ്പന്നവുമായി ബന്ധപ്പെട്ട് നിങ്ങളും Google-ഉം തമ്മിലുള്ള പൂർണ്ണമായ ഉടമ്പടി രൂപവൽക്കരിക്കുന്നു, നിങ്ങൾ ഉൽപ്പന്നം ഉപയോഗിക്കുന്നതിനെ ഇത് നിയന്ത്രിക്കുകയും ഉൽപ്പന്നവുമായി ബന്ധപ്പെട്ട് മുമ്പ് നിങ്ങൾക്ക് Google-മായി ഉണ്ടായിരുന്ന എല്ലാ ഉടമ്പടികളെയും നിലവിലുള്ള ഉടമ്പടികളെയും മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നു.
8.9 ഏത് അധികാരപരിധിക്കുള്ളിലും നിരോധന ഉത്തരവ് പ്രകാരമുള്ള പരിഹാരത്തിന് (അല്ലെങ്കിൽ സമാന രീതിയിലുള്ള അടിയന്തര നിയമനടപടിക്ക്) അപേക്ഷിക്കാൻ Google-ന് അനുവാദമുണ്ടായിരിക്കുമെന്ന് നിങ്ങൾ സമ്മതിക്കുന്നു.